അന്താരാഷ്ട്ര കോളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രം; പുതിയ പ്ലാനുകളുമായി ജിയോ


കൊച്ചി • പ്രീപെയ്ഡ് ഉപഭോകതാക്കളെ ഞെട്ടിക്കുന്ന ജിയോ ഇത്തവണ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് പോസ്റ്റ് പെയ്ഡ് ഉപഭോകതാക്കൾക്ക് വേണ്ടിയാണ്. മികച്ച ഓഫറുകളാണ് പോസ്റ്റ് പെയ്ഡ് ഉപഭോകതാക്കൾക്ക് വേണ്ടി ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റർനാഷണൽ കോളുകൾക്കും ടാറ്റ ഓഫറുകൾക്കുമാണ് മുൻതൂക്കം.  

പ്രതിമാസം 199 രൂപ നിരക്കിലാണ് ജിയോ പോസ്റ്റ് പെയ്ഡിന്‍റെ പുതിയ പ്ലാന്‍. ഈ മാസം 15 മുതലാണ് ജിയോ സീറോ ടച്ച്‌ പോസ്റ്റ് പെയ്ഡ് സംവിധാനം ആരംഭിക്കുക. ഇത് ഉപഭോക്താക്കള്‍ക്ക് 25 ജിബി ടാറ്റയും നൽകുന്നുണ്ട്. ജിയോ പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കോളുകള്‍ക്ക് മിനിട്ടിന് 50 പൈസമാത്രമാണ് ഈടാക്കുക. അന്താരാഷ്ട്ര റോമിങ്ങ് വോയ്‌സ് - ഡേറ്റാ എസ്.എം.എസ് സര്‍വീസുകള്‍ക്ക് മിനിട്ടിന് രണ്ടു രൂപ നിരക്കിലായിരിക്കും ഈടാക്കുക. 

മറ്റു ടെലികോം കമ്പകളുടെ ഉപഭോക്താക്കള്‍ക്ക് നിലവിലെ നമ്പര്‍ മാറാതെതന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാവുന്നതാണ്. ജിയോ സീറോ ടച്ച്‌ പോസ്റ്റ് പെയ്ഡില്‍ അന്താരാഷ്ട്ര കോളുകള്‍, ഡാറ്റ, എസ്‌എംഎസ് എന്നീ സര്‍വീസുകള്‍ തുടക്കത്തില്‍ തന്നെ ആക്ടീവായിരിക്കും. പ്ലാനില്‍ 25 ജി.ബി ഡേറ്റ സൗജന്യമാണ്. വോയ്‌സ്‌കാളും എസ്.എം.എസ്സും പരിധിയില്ലാതെ സൗജന്യമായി ഉപയോഗിക്കാം. അന്താരാഷ്ട്ര കോള്‍ സംവിധാനത്തിനായി സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യമില്ല.

jio, international, calls, kerala, india,