ഇന്റർനാഷണൽ ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കാസറഗോഡ് സ്വദേശി അഷ്റഫ്


കുമ്പള • കരാട്ടേയിൽ കാസർകോട് സ്വദേശിയിലൂടെ രാജ്യത്തിന് അഭിമാന നേട്ടം. നെതർലാന്റ്സിൽ വെച്ചു നടന്ന ഇന്റർനാഷണൽ കരാട്ടെ ചാംപ്യൻഷിപ്പിൽ കാസറഗോഡ് കട്ടത്തടുക്ക എ കെ ജി നഗർ സ്വദേശി മുഹമ്മദ് അഷ്റഫാണ് രണ്ടാംസ്ഥാനത്തേക്ക് പൊരുതിക്കയറി വെള്ളിമെഡലുമായി രാജ്യത്തിന്റെ അഭിമാനം കാത്തത്. ശനിയാഴ്ച നടന്ന 18 രാജ്യങ്ങൾ പങ്കെടുത്ത മൽസരത്തിലാണ് ബെൽജിയം, ലക്സുംബർഗ്, ജർമനി, ഹോങ്കോങ്, നോർവേ തുടങ്ങിയ രാജ്യങ്ങളിലെ കരുത്തരായ താരങ്ങളെ മലർത്തിയടിച്ചാണ് അഷ്റഫ് തന്റെ അഭിമാന നേട്ടം കൈവരിച്ചത്. കരാട്ടെ യിലെ കത്താസ് വിഭാഗത്തിൽ ആണ് മത്സരിച്ചത്. കട്ടത്തടുക്കയിലെ അബ്ദുല്ല റംല ദമ്പതികളുടെ മകനായ അഷ്റഫ് കരാട്ടേയിൽ പി കെ ആനന്ദ് മാസ്റ്ററുടെ ശിഷ്യനാണ്. ദേശീയ തലത്തിൽ നിരവധി റെക്കോഡുകൾക്കുടമയാണ് അഷ്റഫ്

international-karate-championship-ashraf-kumbla, netharland, poland,