22-ാമത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രഭാഷണം മെയ് 25 ന്. ഖലീൽ ഹുദവി കാസറഗോഡ് വിഷയാവതരണം നടത്തും


ദുബായ് • ദുബായ് ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സി യുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 25 -05 -2018 വെള്ളിയാഴ്ച രാത്രി 10 മണിക്ക് അല്‍ വസല്‍ ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന 22-ാമത് ഹോളി ഖുര്‍ആന്‍ പ്രഭാഷണ പരിപാടിയില്‍ പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ ഖലീല്‍ ഹുദവി കാസറഗോഡ്

വിശുദ്ധ ഖുര്‍ആന്‍: സമൂഹ നിര്‍മ്മിതിയും, പ്രയാണവും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. പ്രഭാഷണ വേദിയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായ് പങ്കെടുക്കും എന്ന് ദുബായ് കെഎംസിസി പ്രസിഡണ്ട് പികെ അൻവർ നഹ,ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ,ട്രഷറർ എ സി ഇസ്മാഈൽ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

international-holy-quran-dubai, news, kasaragod, kerala, khaleel, hudavi,