കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്


കുമ്പള • അമിത വേഗതയില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്ക്.  കുമ്പഡാജെയിലെ ഓണി മുഹമ്മദി(40)നാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകുന്നേരം സൂരംബയലിലാണ് അപകടം.

ബൈക്കിൽ വരികയായിരുന്ന മുഹമ്മദ് മൊബൈൽ ഫോണ്‍ അറ്റന്റ് ചെയ്യുന്നതിന് റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കെ എല്‍ 14 യു 5533 നമ്പര്‍ കാറ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മുഹമ്മദിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഉടന്‍ തന്നെ കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാൽ പ്രഥമ ശുശ്രൂഷ നല്‍കി പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

news, kumbla, soorambayal, kasaragod,