നവവരൻ ഓടിച്ച സ്കൂട്ടറിടിച്ച് വയോധികയ്ക്കും സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരനും പരിക്ക്


കുമ്പള • നവവരൻ ഓടിച്ച സ്കൂട്ടറിടിച്ച് വയോധികയ്ക്കും സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരനും പരിക്ക്. കളത്തൂർ കാജൂർ ഹൗസിൽ രവി ഷെട്ടിയുടെ മകൻ ചന്ദ്ര (28) , കൊളമ്പെ ഹൗസിൽ സുമതി (65) എന്നിവർക്കാണ് പരിക്കേറ്റത്. ജാനകിയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മംഗളൂരുവിലെ ആശുപത്രിയിലും ചന്ദ്രയെ കാസർകോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒരാഴ്ച മുമ്പ് വിവാഹിതനായ ചന്ദ്ര വധുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതിന് ശേഷം സ്കൂട്ടറെടുത്ത് കളത്തൂർ ടൗണിലേക്ക് പോകുമ്പോഴാണ് അപകടം. വയോധിക പൊടുന്നനെ റോഡു മുറിച്ച് കടന്നതാണ് അപകട കാരണം. സ്കൂട്ടർ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ റോഡരികിലേക്ക് തെറിച്ചു വീണ ചന്ദ്രയന്നുടെ മുഖത്താണ് പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം.

injured, accident, scooter, kumbla, kalathur, kaur, house,