ബസ് ബൈക്കിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്


കുമ്പള • ബസ് ബൈക്കിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കുമ്പള ആരിക്കാടി കോട്ടക്കടുത്ത് ദേശീയ പാതയിൽ കർണാടക ട്രാൻസ്പോർട്ട് ബസ്സിന്റെ തൊട്ട് മുമ്പിലുണ്ടായിരുന്ന ബൈക്ക് പൊടുന്നനെ മറ്റൊരു റോഡിലേക്ക് തിരിച്ചതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ 'കുമ്പള വാർത്ത'യോട് പറഞ്ഞു. ബൈക്ക് പെട്ടന്ന് തിരിച്ചതിനാൽ പിറകെയുണ്ടായിരുന്ന ബസ് ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിയുകയും  ബൈക്ക് യാത്രക്കാരിയായ സ്ത്രീക്ക് ഗുരുതരമായി  പരിക്കേൽക്കുകയുമായിരുന്നു. ബസ്സ് പെട്ടന്ന് ബ്രേക്കടിച്ചതിനാൽ ബസിനകത്തുണ്ടായിരുന്ന ആറ് വയസുകാരൻ ബസിന് പുറത്തേക്ക് തെറിച്ച് വീണ് പരിക്കേൽക്കുകയും ചെയ്തു. തെറിച്ചു വീണ കുട്ടിയുടെ മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ കുമ്പള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

accident, injured, arikady, kumbla, ksaaragod,