കുമ്പള അൽ ഫസൽ ഗോൾഡ് സൂക്ക് ഉടമ ബായിക്കട്ട ഹുസൈൻ ഹാജി നിര്യാതനായി


കുമ്പള • കുമ്പള അൽ ഫസൽ ഗോൾഡ് സൂക്ക് ഉടമയും മുസ്ലിം ലീഗ് കമ്പള പഞ്ചായത്ത് കൗൺസിലറുമായ ബായിക്കട്ട ഹുസൈൻ ഹാജി (65) നിര്യാതനായി. കപ്പൽ ജോലിക്കാരനായിരുന്ന ഹുസൈൻ ഹാജി പതിനഞ്ചു വർഷത്തിലേറെയായി കുമ്പളയിൽ സ്വർണ വ്യാപാരം നടത്തിവരികയായിരുന്നു' ബംബ്രാണ ജുമാ മസ്ജിദ് പ്രസിഡൻറ്, ബത്തേരി മഹല്ല് പ്രസിഡൻറ് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. പരേതനായ ബംബ്രാണ മുസ്ലിയാർ വളപ്പിൽ അഹമ്മദിന്റെയും ഉളുവാറിലെ ആയിശുമ്മയുടെയും മകനാണ്. മക്കൾ: രിഫായി(അൽ ഫസൽ ഗോൾഡ് സൂക്ക്) ' , ഫസൽ(യുഎഇ), സാജിദ, റൈഹാന, ഷാക്കിറ, മുനവ്വിറ.

kumbla, kasaragod, gold, sale, manager, hussain, haji, news, kumbla, obit,