കെ എൽ അബ്ദുൽ ഖാദർ അൽ ഖാസിമിയെ ആദരിക്കും


കുമ്പള • പേരാൽ മടിമുഗർ മുഹ്‌യദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ ജമാഅത്ത് പള്ളിയിലെ വിവിധ മേഖലകളിൽ മുപ്പതു വർഷത്തോളം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് പോരുന്ന കർണാടക മഞ്ഞനാടി മൻട്ടപദവ് സ്വദേശി കെ എൽ അബ്ദുൽ ഖാദർ അൽ ഖാസിമിയെ ആദരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് ജമാഅത്ത് പ്രസിഡണ്ട് പി എസ് മുഹമ്മദ് ഹാജി പതാക ഉയർത്തും. കുമ്പോൽ എപി എസ് ആറ്റക്കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം എ ഖാസിം മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. പാണക്കാട് ഷമീറലി ശിഹാബ് തങ്ങൾ ആദരിക്കൽ കർമ്മം നിർവഹിക്കും. അബ്ദുൽ റസാഖ്, അബ്‌റാറി പത്തനംതിട്ട മുഖ്യ പ്രഭാഷണം നടത്തും. പിബി അബ്ദുൽ റസാഖ് എം എൽ എ, ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് എജിസി ബഷീർ, ഖാസി മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ, ഖാസി അൽ ഹാജ് അബൂബക്കർ മുസ്‌ലിയാർ, സയ്യദ് ഹാദി തങ്ങൾ, ബി കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ അൽ ഖാസിമി, എം പി മുഹമ്മദ് സഅദി, അബ്ദുൽ അസീസ് ഫൈസി മോൻട്ടപദവ്, അബ്ബാസ് ഫൈസി പുത്തിഗെ തുടങ്ങിയവർ സംബന്ധിക്കും.

പി. മുഹമ്മദ് കുഞ്ഞി ഹാജി, അറബി ഹാജി കുമ്പള, ഒമാൻ മുഹമ്മദ് ഹാജി, ഡോ. ഫസലുറഹ്മാൻ, വി. പി. അബ്ദുൽ ഖാദിർ ഹാജി, നാസർ മൊഗ്രാൽ, മൊയ്തീൻ കുത്തി മടിമുഗർ, താജുദ്ധീൻ ദാരിമി, സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര,  ഹംദുളള തങ്ങൾ കയർ, പി.വി. സുബൈർ നിസാമി, റഫീഖ് ദാരിമി മൻചി, ഉമർ ഹുദവി പൂളപ്പാടം, ശമീർ വാഫി കരുവാരക്കുണ്ട്, അൻവർ അലി ഹുദവി മലപ്പുറം, ഉസ്മാൻ സഅദി പൊട്ടോരി, കബീർ ഫൈസി, നാട്ടക്കൽ, യു. കെ. എം. കുട്ടി മൗലവി, അബ്ദുർ റശിദ് സഖാഫി, അസ്ലം ഫൈസി തളങ്കര, അബൂബക്കർ മദനി, എം. യു. അശ്റഫ് ഫൈസി തുടങ്ങിയവർ സംബന്ധിക്കും.

news, kumbla, kasaragod,