കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം




ന്യൂഡല്‍ഹി • ഇന്നും നാളെയും കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട്, കര്‍ണാടക, ആന്ധപ്രദേശ് സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാല് ദിവസം അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്‍പ് മഴയുണ്ടാകാറുണ്ടെങ്കിലും ഇത്തവണ മഴയ്ക്ക് ശക്തികൂടുതലാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

kerala, rain, warning, news, 
heavy-rain-and-storm-alert