വിശ്വാസ വോട്ടെടുപ്പ്; അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മംഗളൂറുവിൽ 144 പ്രകാരം നിരോധനാജ്ഞ


മംഗളൂറു • 19.05.2018 • കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുൻ കരുതലെന്ന നിലയിൽ മംഗളൂറുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ ഞായറാഴ്ച്ച രാവിലെ 10 മണി വരെയാണ് മംഗളുരു പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

വിശ്വാസ വോട്ടെടുപ്പിന് ശേഷം പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടും, മാസങ്ങൾക്ക് മുമ്പ് ദക്ഷിണ കന്നട ജില്ലയിൽ നടന്ന വർഗ്ഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലുമാണ് നിരോധനാജ്ഞയെന്ന് കമ്മീഷണർ വിപുൽ കുമാർ അറിയിച്ചു.

അഞ്ചോ അതിൽ കൂടുതൽ പേരോ പൊതു സ്ഥലത്ത് കൂടിനില്‍ക്കാനോ ആഹ്ലാദ പ്രകടനം നടത്താനോ രാഷ്ട്രീയ പരിപാടികള്‍ നടത്താനോ ആയുധങ്ങള്‍ കൊണ്ടുനടക്കാനോ, വര്‍ഗീയ - രാഷ്ട്രീയപരമായ കാര്യങ്ങള്‍ സംസാരിക്കാനോ പാടില്ല. 

floor-test-sec-144-mangaluru