മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ചു


ഉപ്പള • ഉപ്പള ബേക്കൂറിൽ മധ്യവയസ്കൻ കിണറ്റിൽ വീണ് മരിച്ചു. ഉർമിച്ചാലിൽ വാടക വീട്ടിൽ താമസിക്കുന്ന രാമണ്ണ ഷെട്ടിയുടെ മകൻ ചന്ദ്രഹാസ റൈ (48) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു ചന്ദ്രഹാസ. രാത്രി കിണറിൽ എന്തോ വീഴുന്നതായി ശബ്ദം കേട്ട അയൽ വീട്ടിലെ തോമസ് എന്നയാൾ ആളുകളെ വിളിച്ചു കൂട്ടി പരിശോധിച്ചപ്പോഴാണ് ചന്ദ്രഹാസയെ കാണ്മാനില്ലെന്ന് മനസ്സിലാകുന്നത്. ഉപ്പള ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ സേനാംഗങ്ങൾ കിണറ്റിലിറങ്ങി പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ആളായിരുന്നു ചന്ദ്രഹാസ. മാതാവ് സരസ്വതി. വിജയയാണ് ഭാര്യ, മക്കൾ: അജ്ന, പ്രജ്ന.
found, dead, bekur, uppala, obituary, news,fall-into-well-died-uppala