ഭവന റിപ്പയറിംഗിന്‌ മുസ്ലിം ലീഗ്‌ ധന സഹായം നൽകി


എരിയാൽ • മുസ്ലിം ലീഗ്‌ എരിയാൽ പത്താം വാർഡ്‌ കമ്മിറ്റി ജി സി സി കെ എം സി സി യുടെ സഹകരണത്തോടെ വാർഡിലെ നിർദ്ദനരായ വ്യക്തിക്ക്‌ വീട്‌ റിപ്പയറിംഗിന്‌ വേണ്ടി നൽകുന്ന ധന സഹായം ജി സി സി കെ എം സി സി അംഗം ജലാൽ പോസ്റ്റ്‌ വാഡ്‌ ജനറൽ സെക്രട്ടറി ഇ എം ഷാഫിക്ക്‌ നൽകി കൊണ്ട്‌ ഉദ്ഘാടനം ചെയ്‌തു.

ചടങ്ങിൽ കെ ബി കുഞ്ഞാമു, പടിഞ്ഞാർ സുലൈമാൻ ഹാജി, ജാഫർ അക്കര, എ എസ്‌ ഹബീബ്‌, മൻസൂർ അക്കര, ഹുസൈൻ പോസ്റ്റ്‌, അബു നവാസ്‌, ഷംസു മാസ്കൊ, ഹംറാസ്‌ എരിയാൽ, ഹാരിസ്‌ എരിയാൽ, റിയാസ്‌, മുഹമ്മദ്‌ എന്നിവർ സംബന്ധിച്ചു.

eriyal, muslim, league, news, kasaragod, kumbla,