സക്കാത്ത്​ ശരിയായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞാൽ പട്ടിണിയും അരക്ഷിതാവസ്​ഥയും ഇല്ലാതാകും- മന്ത്രി ഇ. ചന്ദ്രശേഖരൻ


കാഞ്ഞങ്ങാട് ​• സക്കാത്ത്​ ശരിയായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞാൽ പട്ടിണിയും അരക്ഷിതാവസ്​ഥയും ലോകത്ത്​ ഇല്ലാതാക്കാൻ കഴിയുമെന്ന്​ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സമ്പത്തുള്ളവൻ കൂടുതൽ ധനികനും ഇല്ലാത്തവർ കൂടുതൽ ദരിദ്രരുമായി മാറുന്ന പുതിയ കാലത്ത്​ സമ്പത്തിന്റെ വികേന്ദ്രീകരണത്തിൽ സക്കാത്തിന്​ കൂടുതൽ പ്രാധാന്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി കാഞ്ഞങ്ങാട്​ വ്യാപാര ഭവനിൽ സംഘടിപ്പിച്ച സക്കാത്ത്​ സെമിനാർ ഉദ്​ഘാടനം ചെയ്​തു സംസാരിക്കുക​യായിരുന്നു അദ്ദേഹം. മാർക്​സി​െൻറയും ഇസ്​ലാമി​െൻറയും സാമ്പത്തിക ശാസ്​ത്രം രണ്ടും രണ്ടാണെങ്കിലും സമാനതകൾ ഒരുപാടുണ്ടെന്നും മന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ കെ.മുഹമ്മദ്​ ശാഫി അധ്യക്ഷത വഹിച്ചു. അൽജാമിഅ ശാന്തപുരം ഡെപ്യൂട്ടി റക്​ടർ ഇൽയാസ്​ മൗലവി, ഇസ്​ലാമിക സാമ്പത്തിക ഗവേഷകൻ ഇ.എം. മുഹമ്മദ്​ അമീൻ, ഡോ.ഖാദർ മാങ്ങാട്​ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. സക്കാത്തിന്റെ ആവശ്യകത​യെ കുറിച്ച്​ ജനങ്ങളെ ബോധവത്​കരിക്കാൻ കഴിയണമെന്ന് ഇ.എം. മുഹമ്മദ്​ അമീനും ഇൽയാസ്​ മൗലവിയും പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ബെസ്​റ്റോ കുഞ്ഞഹമ്മദ്​, വൈസ്​ ചെയർമാൻ സുറൂർ മൊയ്​തു ഹാജി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹിറ മസ്​ജിദ്​ ഇമാം മിസ്​ബാഹുദ്ദീൻ ഖിറാഅത്ത്​ നടത്തി. ജില്ല സെക്രട്ടറി അഷ്​റഫ്​ ബായാർ സ്വാഗതവും ടി.മുഹമ്മദ്​ അസ്​ലം നന്ദിയും പറഞ്ഞു.

echandra shekaran, kanhagad, news, kasaragod, kumblavartha,