മെഹർ മാല കൊണ്ട് കുടിവെള്ളം; കുമ്പള സുനാമി കോളനിയിലെ സ്രോതസ് ജനങ്ങൾക്ക് സമർപ്പിച്ചു


കുമ്പള • പീപ്പിൾസ് ഫൗണ്ടേഷൻ വഴി തൃശൂരിലെ ദമ്പതികൾ കുമ്പള ദേവി നഗർ സുനാമി കോളനിക്ക് സമ്മാനിച്ച കുടിവെള്ള പദ്ധതി പൂർത്തീകരിച്ച് കോളനി വാസികൾക്ക് സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കോളനിയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി സി.പി.ഹബീബ് റഹ്മാൻ, ജില്ലാ രക്ഷാധികാരി മുഹമ്മദ് ശാഫി, വാർഡ് മെമ്പർ സുധാകര കാമത്ത്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ, മജീദ് എന്നിവർ സംസാരിച്ചു. അഷ്റഫ് ബായാർ സ്വാഗതവും പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ കോ-ഓർഡിനേറ്റർ അബ്ദുല്ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു.തൃശൂർ പെരുമ്പാവൂർ സ്വദേശിനി മുഹ്സീന തനിക്ക് ലഭിച്ച മഹർ(വിവാഹമൂല്യം) ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞ ഏപ്രിൽ എട്ടാം തീയതിയാണ് തൃശൂർ എടവിലങ്ങാട് സ്വദേശി മുഹമ്മദ് അശ്ഫാഖും മുഹ്സീനയും തമ്മിൽ വിവാഹിതരായത്. പീപ്പിൾസ് ഫൗണ്ടേഷൻ മൂന്ന് കുടിവെള്ള പദ്ധതി കൾക്കായാണ് ഈ തുക ചിലവഴിക്കുന്നത്. മുഹമ്മദ് അശ്ഫാഖും മുഹ്സീനയും സുനാമി കോളനി സന്ദർശിച്ചു.
drinking-water-project-kumbla, news, kumblavartha,