ബദിയഡുക്കയിലും പരിസരങ്ങളിലും ഡെങ്കി പടരുന്നു


ബദിയടുക്ക • ബദിയടുക്കയിൽ ഡെങ്കിപ്പനി പടരുന്നു. ബദിയടുക്ക പട്ടാജെയിൽ ആറുപേർക്ക് ഡെങ്കിപ്പനിയെന്ന് പരിശോധനയിൽ വ്യക്തമായി. ചൊവ്വാഴ്ച പട്ടാജെയിൽ രക്തപരിശോധന ക്യാമ്പ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൊതുക് നശീകരണത്തിനായി ആരോഗ്യ വകുപ്പ് ഫോഗിങ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കർണാടക സ്വദേശിയും ബീജന്തടുക്കയിൽ താമസക്കാരനുമായ യുവാവിന് ഡെങ്കിപനിയാണെന്ന്  കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

2016ൽ ബദിയടുക്കയിൽ നൂറിലേറെ പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. പനിയെ തുടർന് പെരഡാലയിലും പള്ളത്തടുക്കക്ക് സമീപം കോരിക്കാറിലുമായി രണ്ടുപേർ മരിചിരുന്നു. എന്നാൽ, ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചതോടെ 2017-ൽ ബദിയടുക്കയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് പത്തോളം പേരിൽ മാതമാണ്. എന്നാൽ, ഇത്തവണ നേരത്തെതന്നെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ ഭീതിയിലാണ്. ബദിയടുക്ക ടൗണിലും മറ്റും ശുചീകരണ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടത്താത്തതാണ് പകർച്ച വ്യാധി തോതുയരാൻ  കാരണമെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.

dengue fever, badiyadukka, news,