മുസ്ലിം ലീഗ് സംഘടിപ്പിച്ച ക്രിക്കറ്റ്: കുമ്പള ജേതാക്കൾ


കുമ്പള • മഞ്ചേശ്വരം മണ്ഡലം മുസ്ലീം ലീഗ് സമ്മേളന മുന്നൊരുക്കത്തിന്റെ ഭാഗമായി മണ്ഡലത്തിലെ കുംബള, മഞ്ചേശ്വരം, പൈവളിഗെ, പുത്തിഗെ, ഏന്മകജെ എന്നീ പഞ്ചായത്തുകൾ മത്സരിച്ച അണ്ടർ ആം ക്രിക്കറ് ടൂർണമെന്റിൽ കുമ്പള പഞ്ചായത്ത് ടീം ജേതാക്കളായി.

ഫൈനലിൽ മഞ്ചേശ്വരം പഞ്ചായത്തിനെ പരാജയപ്പെടുത്തിയാണ് കുംബള ജേതാക്കളായത്. 

രഞ്ജി ക്രിക്കറ്റ്‌ താരം ചന്ദ്രശേഖര, കാർ റാലി ജേതാവ് മൂസ ശരീഫ്, ലത്തീഫ് പെർവാഡ് എന്നിവർ മുഖ്യഅതിഥികളായിരുന്നു. അസീസ് മരിക്കേ, എം അബ്ബാസ്, അഷറഫ് കർള, എ കെ എം അഷറഫ്, എ കെ ആരിഫ്, അസീസ്‌ കളത്തൂർ, ഗോൾഡൻ അബ്ദുൽ റഹിമാൻ, റസാഖ് കോടി, ബി എ റഹിമാൻ, എം പി ഖാലിദ്, അന്തിഞ്ഞി ഹാജി, ഹമീദ് കുഞ്ഞാലി, സെഡ് എ കയ്യാർ, എം പി മുഹമ്മദ്‌, സത്താർ ആരിക്കാടി, സിദ്ധീഖ് മഞ്ചേശ്വരം, അബ്ദുള്ള, സിദ്ദീഖ് ഐ എൻ ജി, ഹകീം കർള, ബന്നങ്കുളം സിദ്ദീഖ്, ബാസിത്‌ ആരിക്കാടി എന്നിവർ വിവിധ പഞ്ചായത്തുകൾക്കു വേണ്ടി കളിക്കളത്തിലിറങ്ങി. ആവേശകരമായ മൽസരങ്ങൾ നൂറു കണക്കിന് കാണികളാണ് ആസ്വദിച്ചത്.

cricket-kumbla-winner, news, kumbla, vartha,