മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു; കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ


മാഹി • പള്ളൂരിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു. പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബു(45)വാണു കൊല്ലപ്പെട്ടത്. മാഹി നഗരസഭ മുൻ കൗൺസിലറാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ചൊവ്വാഴ്ച സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹര്‍ത്താൽ. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ന്യൂമാഹിയിൽ ബിജെപി നേതാവ് ഷമേജിനു വെട്ടേറ്റു. ഷമേജിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മാഹി കലാഗ്രാമത്തിനു മുന്നിൽ വച്ചു ബാബുവിനു വെട്ടേറ്റത്. മാഹി ലോക്കൽ കമ്മിറ്റി അംഗമാണ്. കണ്ണിപ്പൊയിൽ ബാലന്റെ മകനാണ്. ആറു മാസം മുൻപു ബാബുവിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു. ആർഎസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു.

cpm-leader-hacked-to-death, mahie, kannur,