വിട്ട്ളയിൽ കോൺഗ്രസ്, ബി.ജെ.പി. സംഘർഷം; 6 പേർക്ക് പരിക്ക്


വിട്ള • യെദ്യൂരപ്പയുടെ രാജിയെത്തുടർന്ന് വിട്ളയിൽ കോൺഗ്രസ് നടത്തിയ ആഹ്ലാദ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. ശനിയാഴ്ച വൈകിട്ടോടെ വിട്ള കെലിഞ്ചയിലാണ് സഘർഷമുണ്ടായത്. സംഭവത്തിൽ നാലുപേർക്ക് പരുക്കേറ്റു. പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകരായ അസീസ്, സാൽവിൻ എന്നിവരെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രണ്ട് ബി.ജെ.പി പ്രവർത്തകർക്കും പരിക്കുണ്ട്.

യെദ്യൂരപ്പ രാജിവെച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകൾ ഒത്തുകൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ ഇതേ സമയം യദ്യൂരപ്പ വിശ്വാസ വോട്ട്  നേടുമെന്ന് കരുതി ആഹ്ലാദ പ്രകടനത്തിനായി എത്തിയ ബി.ജെ.പി പ്രവർത്തകർ പ്രദേശത്തു പല സ്ഥലങ്ങളിലായി ഉണ്ടായിരുന്നു. ബി.ജെ.പി. മുർദാബാദ് എന്ന് കോൺഗ്രസ് പ്രവർത്തകർ വിളിച്ചത് ബി.ജെ.പി. പ്രവർത്തകരെ പ്രകോപിപ്പിച്ചു. അവർ ഒത്തുകൂടി കോൺഗ്രസ് മർദാബാദ് എന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതിനെത്തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. ചേരിതിരിഞ്ഞ് സോഡാ കുപ്പികൾ എറിയുകയും വടികൊണ്ടടിക്കുകയുമായിരുന്നു.

സംഘർഷത്തെത്തുടർന്ന് എസ്.പി. അടക്കുള്ള ഉന്നത പോലീസ് സംഘം സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയതായി ബണ്ട്വാൾ പോലീസ് അറിയിച്ചു.

news, karntaka,congress-bjp-workers-clash