ദക്ഷിണ കന്നട ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും ജയം ഉറപ്പെന്ന് യു.ടി.ഖാദർ


മംഗളൂരു • ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വിജയം ഉറപ്പിച്ച് ഉള്ളാൾ എം എൽ എ യു ടി. ഖാദർ. ഉള്ളാളിൽ മാത്രമല്ല ദക്ഷിണ കന്നട ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും കോൺഗ്സ് സ്ഥാനാർത്ഥികൾ തന്നെ ജയിക്കുമെന്ന് യു.ടി. ഖാദർ മംഗളൂരു ഈഡൻ ക്ലബിൽ മാധ്യമ പ്രവർത്തകരാട് പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് തന്നെ മന്ത്രിസഭയുണ്ടാക്കും. മുഖ്യമന്ത്രി ആരാകണമെന്നത് ഹൈക്കമാന്റ് തീരുമാനിക്കും.

ഉള്ളാളിൽ പ്രശ്നങ്ങളില്ലാതെ തെരെഞ്ഞെടുപ്പ് നടത്തിയതിന് അദ്ദേഹം  കമ്മീഷനെ പ്രശംസിച്ചു. തിരെഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സഹകരിച്ച പാർട്ടി പ്രവർത്തകരോടും വോട്ടർമാരോടും അദ്ദേഹം നന്ദി അറിയിച്ചു.

കഴിഞ്ഞ മന്ത്രിസഭാ കാലയളവിൽ താൻ കൈകാര്യം ചെയ്ത ആരോഗ്യ വകുപ്പിലും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലും മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞതായി ഖാദർ അവകാശപ്പെട്ടു.

mangluru, ut, khadar, news, khader,