ലോറിയപകടം; സ്ഥലമുടമയ്ക്ക് തകർന്ന മതിലിന് നഷ്ടപരിഹാരം നൽകാതെ ലോറിയുമായി ഡ്രൈവർ മുങ്ങിയതായി പരാതി.


കുമ്പള • കഴിഞ്ഞ ദിവസം മൊഗ്രാലിലുണ്ടായ അപകടത്തിൽ ലോറിയിടിച്ച് തകർന്ന മതിലിന് നഷ്ട പരിഹാരം നൽകാതെ ലോറിയുമായി ഡ്രൈവർ മുങ്ങിയതായി പരാതി. മൊഗ്രാൽ റൂബി മൻസിലിൽ എംഎ സുലൈമാനാണ് കുമ്പള പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് ദേശീയ പാതയിൽ നിയന്ത്രണം വിട്ട കെ എ 22 സി 2012 നമ്പർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ചതിന് ശേഷം മതിലിടിച്ച് തകർത്തത്. അപകടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.

വ്യാഴാഴ്ച രാവിലെ ലോറി എസ്കവേറ്റർ ഉപയോഗിച്ച് വലിച്ചെടുത്താണ് റോഡിലേക്ക് എത്തിച്ചത്. അതിന് ശേഷമാണ് ലോറിക്കാരൻ മുങ്ങിയത്. അതിനിടെ ലോറിയെ വലിച്ചെടുക്കാൻ കൊണ്ടുവന്ന എസ്കവേറ്ററിന്റെ ചാർജ്ജ് പോലും നൽകാതെയാണ് ലോറിക്കാർ സ്ഥലം വിട്ടതെന്നും പരാതിയുണ്ട് പൊലീസ് ലോറി ഉടമയുമായി ബന്ധപ്പെട്ടു വരുന്നുണ്ട്.


compensation, mogral, lorry, hit, wall,