കുമ്പള സഹകരണ ബാങ്ക് : സെക്രട്ടറിയെ തിരിച്ചെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു


കുമ്പള • കുമ്പള സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ആയിരുന്ന ജഗദീശ് റൈയെ തിരുച്ചെടുക്കാനുള്ള കോ.ഓപ്പറേറ്റീവ് ആർബിട്രേറ്റർ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇടപാടുകാരനായ കെ.എസ് മഹാലിംഗ ഭട്ടിന്റെ പരാതിയെ തുടർന്നാണ്നടപടി. അഴിമതി ആരോ പണത്തെത്തുടർന്ന് 2016 ജനുവരി ഒന്നിന് ജഗതീഷ് റൈയെ ബാങ്ക് ഭരണ സമിതി സസ്പെന്റ് ചെയ്തിരുന്നു. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ സമിതിയുടെ ശുപാർശകളെ തുടർന്നായിരുന്നു സസ്പെൻഷൻ. ഇതിനെതിരെ ജഗദീഷ് റൈ ആർബിട്രേറ്റർ കോടതിയെ സമീപിച്ചു. കേസ് ആർബിട്രേറ്റർ കോടതി പരിഗണനയിലിരിക്കെ ഹൈക്കോടതി ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടു. തുടർന്ന് മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും ജഗദീഷ് റൈയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ റൈ ആർബിട്രേറ്റർ കോടതിയിൽ നൽകിയ പരാതി പിൻവലിച്ചു. ഇദ്ദേഹത്തെ തിരിച്ചെടുക്കാൻ ആർബിട്രേഷൻ കോടതി സമ്മതിക്കുകയും ചെയ്യുകയായിരുന്നു. ഈ നടപടിയെയാണ് ഹൈക്കോടതി റദ്ദ് ചെയ്തത്.

co operative, bank, kumbla, kasaragod,