ജി എസ് ടി എടുത്തു കളഞ്ഞിട്ടും കോഴി വില കുതിക്കുന്നു


കുമ്പള •  ജി എസ് ടി എടുത്തു കളഞ്ഞിട്ടും കോഴി വില കുതിക്കുന്നു. റമദാൻ മുന്നിൽ കണ്ടു കൊണ്ട് മൊത്തവ്യാപാരികൾ ഉണ്ടാക്കിയ കൃത്രിമ ദൗ ലഭ്യമാണ് വില കുത്തനെ കുതിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 115 മുതൽ 120 രൂപ വരെ ഈടാക്കിയിരുന്ന കോഴിക്ക് ചൊവ്വാഴ്ച വില കുത്തനെ ഉയർന്ന് 135 രൂപയിലെത്തി. ചൊവ്വാഴ്ച രാവിലെ കിലോയ്ക്ക് 117 രൂപ നിരക്കിലാണ് കോഴി ഇറക്കിയതെന്ന് വ്യാപാരികൾ പറയുന്നു. എല്ലാ ദിവസവും കർണാടകയിൽ നിന്നും ടൺ കണക്കിനാണ് കോഴികൾ ജില്ലയിലെത്തുന്നത്. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന കോഴികൾക്ക് പുറമേയാണിത്. ഉപഭോക്താക്കൾക്കു നേരെയുള്ള ചൂഷണമാണ് ഈ വർധനവെന്നാണ് വിലയിരുത്തപ്പെടുന്നത്.gst, chicken, price, hike, kerala, kasaragod, news, kumbla,