സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും പ്ലസ്‌വൺ അപേക്ഷ തീയതി മെയ് 30 വരെ നീട്ടി


തിരുവനന്തപുരം • പ്ലസ് വൺ പ്രവേശന തീയതി മെയ് 30 വരെ നീട്ടി സർക്കാർ ഉത്തരവായി. നേരത്തെ തീരുമാനിച്ചിരുന്നത് പ്രകാരം മെയ് 18നായിരുന്നു വിദ്യാർത്ഥികൾ പ്ലസ് വണ്ണിന് അപേക്ഷ നൽകേണ്ട അവസാന തീയതി. സി ബി എസ് സി പത്താംതരം ഫലം പ്രഖ്യാപിക്കാത്തതിനാൽ സി ബി എസ് സി വിദ്യാർത്ഥികൾക്ക് ഒന്നാം ഘട്ടത്തിൽ പ്ലസ് വണ്ണിന് അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നില്ല. ഈ പരാതി വ്യാപകമായി ഉയർന്നതോടെയാണ് പ്ലസ് വൺ അപേക്ഷ തീയതി നീട്ടാൻ സർക്കാർ നിർബന്ധിതരായത്. അപേക്ഷ തീയ്യതി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായിരിക്കുകയാണ്.

kerala, plus one, news, mahathma, college,