വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി എം.എസ്.എഫ് കരിയർ ഗൈഡൻസ് ക്ലാസ്


ബദിയടുക്ക • എസ്.എസ്.എൽ.സി , ഹയർ സെക്കണ്ടറി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അഭിരുചി മനസ്സിലാക്കി അനുയോജ്യമായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിന് സഹായകമായി എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ബദിയടുക്ക ശിഹാബ് തങ്ങൾ സൗധത്തിൽ നടന്ന പരിപാടി സിയാദ് പെരഡാലയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അൻവർ ഓസോൺ ഉദ്ഘാടനം ചെയ്തു . രിഫായി ചർളടുക്ക സ്വാഗതം പറഞ്ഞു. നവഭാരത് സയൻസ് കോളേജ് പ്രിൻസിപ്പലും പ്രഗൽഭ പരിശീലകനുമായ എം.എ.നജീബ് ക്ലാസിന് നേതൃത്വം നൽകി. കരിയർ രംഗത്തെ പുത്തൻ പ്രവണതകളെക്കുറിച്ചും വിവിധ കോഴ്സുകളെക്കുറിച്ചും പരിചയപ്പെടുത്തുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. അബ്ദുല്ല ചാൽക്കര, നവാസ് കുഞ്ചാർ, ജാഫർ കോട്ട, നസീർ ബദിയടുക്ക, ശഹബാസ് ഗോളിയടുക്ക, ശുഹൈദ് ചെടേക്കാൽ, സലാം പള്ളത്തടുക, മഷൂദ് ബദിയടുക്ക തുടങ്ങിയവർ പ്രസംഗിച്ചു.

career, guidance, class, badiyadukka, kasargod,