നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ച് 4 പേർക്ക് പരിക്ക്


കുമ്പള • നിയന്ത്രണം വിട്ട ഇന്നോവ കാർ വൈദ്യുതി തൂണിൽ ഇടിച്ച് യാത്രക്കാരായ 4 പേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാടിൽ നിന്നും മംഗളുറു ആശുപത്രിയിലേക്ക് പോകുകയായിരുന്ന ബേക്കൽ സ്വദേശിയുടെ  കാറാണ് അപകടത്തിൽ പെട്ടത്.   ഡ്രൈവിംഗിനിടെ ഡ്രൈവർക്ക് പെട്ടെന്ന് ചുമ ബാധിച്ചതാണ് അപകടകാരണം എന്ന് പറയുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മുട്ടം ഗേറ്റിനടുത്ത് ദേശിയ പാതയിലാണ് അപകടം. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് റെയിൽവേ പാളം. വൈദ്യുതി തൂണിലിടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി.

muttam gate, car, accident, injured, five,