നിയന്ത്രണം വിട്ട ബോർവെൽ ലോറി റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്


നീർച്ചാൽ • നിയന്ത്രണം വിട്ട ബോർവെൽ ലോറി റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെ ഏൽക്കാനായിലാണ് അപകടം. മുണ്ട്യത്തടുക്കയിൽ കിണർ കുഴിക്കാനെത്തിയ തമിഴ് നാട് രജിസ്ട്രേഷനിലുള്ള ബോർ വെൽ വണ്ടിയാണ് അപകടത്തിൽ പെട്ടത്. ബദിയടുക്കയിലെ ഒരു ഏജൻസി മുഖാന്തിരമാണ് മുണ്ട്യത്തടുക്കയിൽ ഈ വാഹനം എത്തിയത്. തൊഴിലാളികളായി ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ സൂചനാ ബോർഡ് സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി.

bore, well, lorry, accident, mundathadukka, news, badiyaukka,