കുമ്പള റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ബൈക്ക് കളവുപോയി


കുമ്പള • കുമ്പള റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി. മംഗളൂരുവിൽ ജോലി ചെയ്യുന്ന സൂരംബയലിലെ അഭിനന്ദിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 14 യു 4183 നമ്പർ യമഹ എഫ് ഇസെഡ് ബൈക്കാണ് കളവു പോയത്. ചൊവ്വാഴ്ച രാവിലെ കുമ്പള റെയിൽവെ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത് മംഗളൂരുവിൽ ജോലിക്ക് പോയതായിരുന്നു അഭിനന്ദ്. വൈകുന്നേരം മലബാർ എക്സ്പ്രസിന് തിരിച്ചെത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. കുമ്പള പൊലീസിൽ പരാതി നൽകി.

bike-missing-kumbla,