അപകടത്തിൽ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു

കാസര്‍കോട് • ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ അറബിക് അധ്യാപകന്‍ മരിച്ചു. ബെദിര പി ടി എം എച്ച് എസിലെ അറബിക് അധ്യാപകനും അണങ്കൂര്‍ ചാലയിലെ അബ്ദുല്‍ റഹ്മാന്‍-സുഹറ ദമ്പതികളുടെ മകനുമായ മുഫീദ് ഹുദവി (25) ആണ് മരിച്ചത്. ചൊവ്വാഴ്ച ഗള്‍ഫിലേക്ക് പോകേണ്ട സഹോദരന്‍ ഇര്‍ഷാദിനെ തളങ്കര മാലിക് ദീനാറില്‍ സിയാറത്തിനായി കൊണ്ടു പോയി മടങ്ങും വഴി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ആന്ധ്രയില്‍ നിന്നും മാലിക് ദിനാറിലേക്ക് വരികയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ തളങ്കര ക്ലോക്ക് ടവറിനു സമീപം വെച്ച് ഇടിക്കുകയായിരുന്നു.

ബൈക്കിനു പിന്നിലിരിക്കുകയായിരുന്ന ഇര്‍ഷാദിന്റെ കൈക്കും തലക്കും പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരേയും ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മംഗ്‌ളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മംഗ്‌ളൂരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുഫീദ് ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ മരിക്കുകയായിരുന്നു.

മറ്റു സഹോദരങ്ങള്‍ : മുനീര്‍ (തിരുവനന്തപുരം), അഫ്‌സല്‍, നഫീസത്ത് മിസ്രിയ, നസ്‌റീന.

accident, died, arabic, teacher, kasaragod, railway, road,