ബാലകൃഷ്ണന്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം


കാസര്‍കോട് • യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ കാ​സ​ര്‍​കോ​ട്​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ടു​ പ്ര​തി​ക​ള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ കാ​സ​ര്‍​കോ​ട് കൂ​നി​ക്കു​ന്ന് പാ​ദൂ​ര്‍ റോ​ഡ് ച​ട്ട​ഞ്ചാ​ല്‍ ജ​ന്ന​ത്തു​ല്‍ ഫി​ര്‍​ദൗ​സി​ല്‍ ഇ​ക്കു എ​ന്ന മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, ത​ള​ങ്ക​ര കെ.​എ ഹൗ​സി​ല്‍ ജാ​ക്കി ഹ​നീ​ഫ്​ എ​ന്ന മു​ഹ​മ്മ​ദ്​ ഹ​നീ​ഫ്​ എ​ന്നി​വ​ര്‍ക്കാണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക സി.​ബി.ഐ കോ​ട​തി ജ​ഡ്​​ജി എ​സ്. സ​ന്തോ​ഷ്​ കു​മാ​ര്‍ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2001 സെ​പ്റ്റം​ബ​ര്‍ 18നാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ന്നു​മു​ത​ല്‍ അ​ഞ്ചു​​വ​രെ പ്ര​തി​ക​ള്‍ ചേ​ര്‍​ന്ന്​ ന​ട​ത്തി​യ ഗു​ഢാ​ലോ​ച​ന​യെ​ത്തു​ട​ര്‍​ന്ന്​ ഇ​ഖ്ബാ​ലും മു​ഹ​മ്മ​ദ്​ ഹ​നീ​ഫും ചേ​ര്‍​ന്ന് കാ​സ​ര്‍​കോ​ട് നു​ള്ളി​പ്പ​ടി​യി​ല്‍​നി​ന്ന് ബാ​ല​കൃ​ഷ്ണ​നെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പു​ലി​ക്കു​ന്ന് ച​ന്ദ്ര​ഗി​രി​പ്പു​ഴ ക​ട​വി​ന് സ​മീ​പം കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. മാ​ര​ക മു​റി​വേ​റ്റ ബാ​ല​കൃ​ഷ്​​ണ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

നെ​ഞ്ചി​ലേ​​റ്റ അ​ഞ്ചോ​ളം കു​ത്താ​ണ്​ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണു പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​​പ്പോ​ര്‍​ട്ട്. അ​ഞ്ചാം പ്ര​തി​യു​ടെ മ​ക​ളെ ബാ​ല​കൃ​ഷ്ണ​ന്‍ വി​വാ​ഹം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​ക്ക് കാ​ര​ണ​മെ​ന്നാ​ണ്​ സി.​ബി.ഐ ക​ണ്ടെ​ത്തി​യ​ത്. അ​ബ്​​ദു​ല്‍ ഗ​ഫൂ​റും അ​ബൂ​ബ​ക്ക​റു​മാ​ണ്​ കൊ​ല​ക്ക്​ ക്വ​ട്ടേഷ​ന്‍ ന​ല്‍​കി​യ​തെ​ന്നും പ്ര​തി​ക​ള്‍​ക്ക്​ ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്​ എ.​എം. മു​ഹ​മ്മ​ദാ​ണെ​ന്നും സി.​ബി.ഐ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ക്വ​േ​ട്ട​ഷ​ന്‍ ന​ല്‍​കി​യ​തി​​നോ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ച​തി​നോ തെളിവ് ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​ ഇവരെ​ കോ​ട​തി കു​റ്റ​മു​ക്​​ത​രാ​ക്കി​.

ലോ​ക്ക​ല്‍ പൊ​ലീ​സി​ന്​ ശേ​ഷം ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷി​ച്ച കേ​സ്​ ഹൈ​കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ്​ സി.​ബി.​െ​എ ഏ​റ്റെ​ടു​ത്ത​ത്. സി.​ബി.​െ​എ കേ​സ്​ ഏ​റ്റെ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്​ അ​ബൂ​ബ​ക്ക​റി​നെ പ്ര​തി​യാ​ക്കി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നാ​ലെ രാ​ജ്യം​വി​ട്ട ഇ​ഖ്​​ബാ​ലി​നെ ഇ​ന്‍​റ​ര്‍​പോ​ള്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​ച്ച്‌​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

balakrishnan-murder-case, news, kasaragod,