മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ബദ്‌രിയാനഗർ ഫ്രണ്ട്സ് ക്ലബ് സ്നേഹോപഹാരം നൽകി


കുമ്പള • ബദ്‌രിയാനഗറിൽ കലാ കായിക, സാമൂഹിക, സാംസ്‌കാരിക രംഗത്ത് 35 വർഷത്തോളമായി നിറഞ്ഞു നിൽക്കുന്ന ബി.എഫ്.സി ബദ്‌രിയാനഗറിൻറെ ആഭിമുഖ്യത്തിൽ എസ്‌.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയിൽ നിന്ന് കഴിഞ്ഞ മാസം സനദ് കിട്ടി പുറത്തിറങ്ങിയ അശ്ശാഫികൾക്കും ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിളുകൾക്കും സഅദിയയിൽ നിന്നും മുഹിമ്മാത്തിൽ നിന്നും സനദ് കിട്ടി പുറത്തിറങ്ങിയ മഹദ് വ്യക്തികൾക്കും.

ബദ്‌രിയാനഗർ നിവാസികളിൽ നിന്ന് ഉപരിപഠനത്തിന് അർഹരായവർക്കും സ്നേഹോപഹാരം നൽകി . ബദ്‌രിയാനഗർ ജുമാമസ്ജിദ് ഖത്തീബ് ശമീർ വാഫി ഉസ്താദിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം.

കുമ്പള എസ്‌.ഐ പി.വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബദ്‌രിയാനഗർ വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ, ബദ്‌രിയാനഗർ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, മുസ്ലിം ലീഗ്, ഡി വൈ എഫ് ഐ ,പിഡിപി പ്രതിനിധികൾ, കെ പി സീതി, കെപി അബ്ദുൽ ഖാദർ, എസ്‌ എഫ് ശംസുദ്ദീൻ, അബൂബക്കർ സിദ്ദീഖ് എം, കെ ബി ഷംസു ബി എഫ് സി സെക്രട്ടറി ഹാഷിം എസ്, എസ് എഫ് അഷ്റഫ്, ഫാറൂഖ് സിഎ , അബൂസാലി; അബ്ദുൽ നാസിർ ബദ്‌രിയാനഗർ, അജിത് , റഹീം നിരോളി മറ്റു രാഷ്ട്രീയ സാമൂഹിക കലാ കായിക രംഗത്തെ പ്രമുഖരും അവാർഡുകൾ സമ്മാനിച്ചു. അബൂ ബദ്‌രിയാനഗർ സ്വാഗതവും മൊയ്തീൻ നന്ദിയും പറഞ്ഞു.

badriya-nagar-friends-club, kumbla, kasaragod,