ആയിഷ മസ്ജിദ് ഉദ്ഘാടനം ചെയ്തു


ബന്തിയോട് • മംഗൽപാടി ദേശീയപാതയോരത്ത് പുതുതായി പണി കഴിപ്പിച്ച ആയിഷ മസ്ജിദ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം നടന്ന ഭക്തി നിർഭരമായ ചടങ്ങിൽ കുമ്പോൽ മുക്താർ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വത്തം നൽകി. അബ്ദുൽ ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങൾ ലക്ഷ്യം വെച്ച് ഉണ്ടാക്കിയ അയിഷെൽ ഫൗണ്ടേഷൻ എംപി അബ്ദുൽ സമദ് സമദാനി നാടിന് സമർപ്പിച്ചു. പരിപാടിയില്‍ എം എ കാസിം മുസ്ലിയാര്‍, അബുല്‍ അക്രം മുഹമ്മദ് മുസ്ലിയാര്‍, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, മൗലാനാ ഫക്റുദ്ദീന്‍ റസ്വി, അബ്ദുല്‍ ഹമീദ് മദനി, സയ്യദ് അലവി തങ്ങള്‍ ഉപ്പള ഗേറ്റ്, ഹനീഫ് നിസാമി, ടി എ മൂസ, യു കെ യൂസഫ്, പി കെ മൂസ ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, ഷാഹുല്‍ ഹമീദ്, ബഹ്റൈന്‍ മുഹമ്മദ്, അബ്ദുല്ല മാളിക, മഹ് മൂദ് കുക്കാര്‍, അബൂ തമാം എന്നിവര്‍ സംബന്ധിച്ചു. എ കെ എം അഷ്റഫ് സ്വാഗതവും നാസിര്‍ കോഹിനൂര്‍ നന്ദിയും പറഞ്ഞു.

ayishal, foundation, ayisha, masjid, kumbla, kasaragod,