ദോഹയിലേക്ക് ചുരങ്ങയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ മംഗളൂറു വിമാനത്താവളത്തിൽ പിടികൂടി


മംഗളൂറു • ദോഹയിലേക്ക് ചുരങ്ങിയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ നാർകോട്ടിക് ഉദ്യോഗസ്ഥർ പിടികൂടി. അഞ്ച് കിലോ കഞ്ചാവ് ഈയാളിൽ നിന്നും പിടികൂടി. മൂന്ന് ചുരങ്ങെൾക്കകത്തായി ഒളിപ്പിച്ചു ദോഹയിലേക്ക് കടത്താനായിരുന്നത്രെ യുവാവിന്റെ പദ്ധതി. 

മംഗളൂറുവിൽ നിന്നും ദോഹയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ മംഗളൂറു കളായി സ്വദേശി തസ്ലീം (24) ആണ് പിടിയിലായത്. ഇയാളുടെ കൈയിൽ മൂന്ന് ചുരങ്ങകളാണ് ഉണ്ടായിരുന്നത്. സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി നൽകാൻ ഇയാൾക്കായില്ല. തുടർന്ന് ജീവനക്കാർ നാർക്കോട്ടിക്ക് വിഭാഗത്തെ വിവരമറിയിച്ചു. വിശദമായ പരിശോധനയിൽ ചുരങ്ങയുടെ ഉൾഭാഗം നീക്കി അതിൽ കഞ്ചാവ് നിറച്ചതായി കണ്ടെത്തി. യുവാവിനെ അറസ്റ്റു ചെയ്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ganja, arrested, mangalore, airport, news, kasaragod,