അടിപിടി കേസിലെ പ്രതി പതിനൊന്ന് വർഷത്തിന് ശേഷം പിടിയിൽ


കുമ്പള • അടിപിടി കേസിലെ പ്രതി പതിനൊന്നു വർഷങ്ങൾക്കു ശേഷം വിമാനത്താവളത്തിൽ പിടിയിൽ. കുമ്പള സി എച്ച് സി റോഡിലെ അബ്ദുൽ ജബ്ബാർ (36) ആണ് പിടിയിലായത്. 2007 ഫെബ്രുവരിയിലെ രാഷ്ട്രീയ സംഘട്ടനങ്ങൾക്കിടെ യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിക്കുകയും പിന്നീട് സമാന സംഭവത്തിൽ 2008- ഒക്ടോബറിൽ മറ്റൊരാളെ അക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ജബ്ബാർ . ദീർഘ കാലമായി ഗൾഫിലായിരുന്ന ഇയാളെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബുധനാഴ്ച മംഗളൂരു വിമാനത്താവളത്തിൽ വച്ച് കുമ്പള അഡീഷണൽ എസ് ഐ ശിവദാസന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

arrested, kumbla, case, mangalore, airport,