യുവാവിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് പേർ അറസ്റ്റിൽ


കുമ്പള •  ബന്തിയോട് അഡ്ക സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കടമ്പാർ ബേക്കൂർ താമസിക്കുന്ന ലെസ്റ്റർ ഡിസൂസ (33) യെ തട്ടിക്കൊണ്ടു പോയ കേസിലാണ് അറസ്റ്റ്.

രണ്ടാം പ്രതി മുനവ്വർ എന്ന  മുന്ന (20), ആറാം പ്രതി സാഹിദ് എന്ന സാഹിർ (31) എന്നിവരെയാണ് കുമ്പള സി.ഐ. പ്രേം സദൻ, അഡിഷണൽ എസ്‌.ഐ. ശിവദാസൻ, മഞ്ചേശ്വരം എസ്‌.ഐ ഷാജി എന്നിവരടങ്ങിയ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ദീർഘകാലമായി മുംബൈയിൽ താമസിച്ച് വരികയായിരുന്ന ലെസ്റ്റർ ഡിസൂസ, അടുത്തകാലത്ത് കടമ്പാറിൽ 61 സെന്റ് സ്ഥലം 7 ലക്ഷം രൂപക്ക് വാങ്ങിച്ചിരുന്നു. അതിൽ 24 സെന്റ് വിൽപ്പന നടത്തിയ പണം അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് അറിഞ്ഞ പ്രതികൾ ലെസ്റ്റർ ഡിസൂസയെ തട്ടിക്കൊണ്ട് പോയി അതിൽ നിന്ന് ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെടുകയായിരുന്നു. കേസിലെ ബാക്കി പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് 'കുമ്പള വാർത്ത'യോട് പറഞ്ഞു.

arrested, in, kidnapping, case, kumbla, kasaragod,

kidnapping, case, arrested, kumbla, police,