കല്യാണ മണ്ഡപത്തിൽ ഭക്ഷണ വിതരണത്തെ ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; 2 പേർ അറസ്റ്റിൽ


കുമ്പള • കല്യാണ മണ്ഡപത്തിൽ ഭക്ഷണ വിതരണത്തെ ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു. സംഭവത്തിൽ 2 പേർ അറസ്റ്റിലായി. മുണ്ട്യത്തടുക്ക ബാപ്പാലിപൊനത്തെ ജുനൈദിന്റെ പരാതിയിൽ മുഗു റോഡിലെ സഹദ്, കലന്തര്‍ എന്നിവരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. മുഗു റോഡിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

kasaragod, kumbla, arrested,