പ്ലസ് ടു വിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഫാത്തിമത്ത് തബ്ഷീറ; രണ്ടാം വർഷം 660 ൽ 660


കുമ്പള • ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഫാത്തിമത്ത് തബ്ഷീറ കെ.എ. നാടിന് അഭിമാനമായി. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻററിയിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ തബ്ഷീറ കുമ്പള കുണ്ടൻകേരട്ക്കയിലെ മുഹമ്മദ് അമാനുല്ലയുടെയും ഉളുവാറിലെ കെ എച്ച് റംലയുടെയും മകളാണ്. 

രണ്ടാം വർഷം നേടിയ 660 ൽ 660 മാർക്ക് ഉൾപ്പെടെ മൊത്തം 98.5% മാർക്കാണ് തബ്ഷീറ കരസ്ഥമാക്കിയത്. നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന തബ്ഷീറ മെഡിസിന് ചേർന്ന് പഠിക്കാനാണ് ആഗ്രഹിക്കുന്നത്. ബാപ്പയുടെയും ഉമ്മയുടെയും പിന്തുണയും, ചിട്ടയായ പഠനവുമാണ് ഉയർന്ന മാർക്ക് നേടാൻ സഹായിച്ചതെന്ന് സാധാരണ കുടുംബത്തിൽ നിന്നുള്ള ഈ മിടുക്കി പറയുന്നു.

thabsheera, kumbla, chemmand, aplus, winner,