അശ്വാഖിന്റെ എപ്ലസ് മികവിന് ഡി വൈ എഫ് ഐ യുടെ അനുമോദനം


കുമ്പള • പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ കൊടിയമ്മയിലെ കദീജത്ത് അശ്വാഖിനെ ഡി വൈ എഫ്‌ ഐ കൊടിയമ്മ യുണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സി പി എം കുംബളാ ഏരിയാ സെക്രട്ടറി സി എ സുബൈർ വീട്ടിലെത്തി ഉപഹാരവും ക്യാഷ് അവാർഡും കൈമാറി. കുമ്പള ഗവ:ഹയർസെകന്ററി സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയായ അശ്വാഖ് പുതിയപുര അബ്ദുല്ലയുടെയും ആയിശയുടെയും മകളാണ്. ഡി വൈ എഫ്‌ ഐ ബംബ്രാണ മേഖല പ്രസിഡന്റ്‌ ശശിധരൻ, സമീർ പൂക്കട്ട, കരീം കൊടിയമ്മ, ഹരീസ്‌ എം എ, ജബ്ബു, രിഫായി, ഷാകിർ, ബാകിർ, റാഷിദ്‌, എന്നിവർ സംബന്ധിച്ചു.

dyfi, kumbla, bombrana, news, a plus, winner, kodiyamma,