അങ്കഡിമുഗറിൽ യുവശക്തി ക്ലബ്ബ് നിർമ്മിച്ച ബസ്സ് വെയിറ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്തു


അങ്കഡിമുഗർ • നാടിന്റെ വിവിധ മേഖലകളിൽ 35 വർഷത്തോളമായി നടുംതൂണായി പ്രവർത്തിക്കുന്ന യുവശക്തി ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്‌ അങ്കഡിമുഗർ, അങ്കടിമുഗർ ബോർവെല്ലിൽ നിർമ്മിച്ച് നൽകിയ ബസ് വെയ്റ്റിംഗ് ഷെഡ് ഉപദേശക സമിതി ചെയർമാൻ അസീസ് കൊട്ടൂടൽ ഉൽഘാടനം ചെയ്തു. തുടർന്നു ക്ലബ്ബിൽ നടന്ന വിപുലമായ പരിപാടിയിൽ അങ്കഡിമുഗർ സ്കൂളിൽ നിന്നും വിരമിക്കുന്ന സീനിയർ അധ്യാപകൻ മോഹനെയും, പ്രധാന അധ്യാപകൻ അശോകനെയും ആദരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ യുവശക്തിക്കു തണലായി മാറാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഉല്ഘാടന പ്രസംഗത്തിൽ അസീസ് കൊട്ടൂടൽ പറഞ്ഞു. അങ്കഡിമുഗർ സ്കൂളിന്റെ എല്ലാ കാര്യത്തിലും മുൻപന്തിയിൽ നിന്നിരുന്ന ക്ലബ്ബിനെ ഇരു അധ്യാപകരും മറുപടി പ്രസംഗത്തിൽ നന്ദിയോടെ സ്മരിച്ചു. ക്ലബ്‌ പ്രസിഡണ്ട്‌ റസാഖ് തോണി അധ്യക്ഷത വഹിച്ചു. ക്ലബ്ബ് മെമ്പർമാരും സീനിയർ മെമ്പർമാരായ റഫീഖ് അംഗഡിമുഗർ, അബ്ദുല്ല കുഞ്ഞി എന്നിവർ സംബന്ധിച്ചു. സെക്രട്ടറി അഷ്‌റഫ്‌ സ്വാഗതവും രക്ഷാധികാരി അംഗം അബ്ദുൽ റഹ്മാൻ ബി സി നന്ദിയും പറഞ്ഞു.angadimugar, news, kasaragod,