കാസറഗോഡിനും വേണം മെഡിക്കൽ കോളേജ്; ഫെയിസ്ബുക്ക് കൂട്ടായ്മ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു


കാസറഗോഡ് • പെരിയയിലുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ്‌കേരളയുടെ കീഴിൽ മെഡിക്കൽ, പി.ജി. റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ആരംഭിക്കണമെന്ന ആവശ്യവുമായി കാസറഗോടിനൊരിടം ഫെയ്‌സ്ബുക്ക് കൂട്ടായ്മ കാസറഗോഡ് പ്യൂപ്പിൾസ് ഫോറം, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കാസറഗോഡ് ഗസ്റ്റ് ഹൌസിൽ ഒത്തുകൂടി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ ഖാദർ മാങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ അൻവർ സാദാത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധി പേർ സംബന്ധിച്ചു. കാസറഗോഡിനൊരിടം പ്രതിനിധിയും ആക്ടിവിസ്റ്റുമായ ഡോക്ടർ മുഹമ്മദ് ഷമീം വിഷയാവതരണം നടത്തി. അഡ്വ.ശ്രീകാന്ത്,പ്രൊഫ. ഗോപിനാഥൻ, നിസാർ പെർവാഡ് തുടങ്ങിയവർ സംസാരിച്ചു. 

ചർച്ചയിൽ കാസറഗോഡ് ജില്ലയിൽ മുൻ ഇന്റർ കോളേജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രഫസർ ഗോപിനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ്, എം.എ നജീബ്, കെ.പി.എസ് വിദ്യാനഗർ, ഫാറൂഖ് ഖാസിമി, കെ.സി. ഇർഷാദ്, ശരീഫ് കാപ്പിൽ, ശിഹാബുദ്ദീൻ, നിസാർ പെർവാഡ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

നിലവിൽ എന്ത് കൊണ്ടും മെഡിക്കൽ പിജി കോഴ്സ് സിയുകെ യ്ക്ക് ലഭിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടങ്കിലും രാഷ്ട്രീയ/സന്നദ്ധ സംഘടന സമ്മർദ്ദങ്ങളോ കാര്യക്ഷമായി നടക്കുന്നില്ല എന്ന പോരായ്മ പരിഹരിക്കാൻ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി ജനപ്രതിനിധികളെ രക്ഷാധികാരികളാക്കി ഒരു ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. 

കമ്മിറ്റി ഭാരവാഹികൾ:-

ഡോ. ഖാദർ മാങ്ങാട് (ചെയർമാൻ), അഡ്വ. ശ്രീകാന്ത്(ജനറൽ കൺവീനർ), ട്രഷറർ: കെസി ഇർഷാദ് (ട്രഷറർ), ടി എ ഷാഫി ( മീഡിയ കോഡിനേറ്റർ), ഡോ.ഷമീം, എം എ നജീബ്, നിസാർ പെർവാഡ് ( കൺവീനർമാർ), പ്രഫ.ഗോപിനാഥൻ , ശരീഫ് അഹ്മദ്, വിവി പ്രഭാകരൻ, രാധാകൃഷ്ണൻ എംകെ, കെഎസ് അൻവർ സദാത്, ഫാറൂഖ് കസ്മി ( വൈസ് ചെയർമാൻമാർ)  കേന്ദ്ര സര്‍വ്വകലാശാലയോടനുബന്ധിച്ചുള്ള നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജിനുള്ള നപടികള്‍ ത്വരിതപ്പെടുത്താന്‍ കര്‍മ്മ സമിതി ഭാരവാഹികള്‍ വി.സി യുമായി കൂടിക്കാഴ്ച നടത്തി. സര്‍വ്വകക്ഷി-ബഹുജന പിന്തുണയോടെ ലക്ഷ്യം സാധൂകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

kasaragodinoridam, news, kasaragod, news, action, committee,