ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; രണ്ടുപേർക്ക് ഗുരുതരം


മഞ്ചേശ്വരം • ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പൊസോട്ട് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. ഹൊസങ്കടി മൊറത്തണ ഹരിപുരം സ്വദേശി ആനന്ദ- യമുന ദമ്പതികളുടെ മകൻ ഐത്തപ്പ മെഹ്ത്തള്ള (21) യാണ് മരിച്ചത്. സഹോദരങ്ങള്‍: അശോക, ചന്ദ്രന്‍, സുനില്‍, സനില്‍, ജനീഷ, പവിത്രന്‍.

accident, youth, died, news, manjeshwaram,