ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

കുമ്പള • വീട്ടിലേക്ക് നടന്ന് പോകവേ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. നായിക്കപ്പിലെ പത്മനാഭയുടെ ഭാര്യ രാജീവി (65) ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം നാലരമണിയോടെ നായികാപ്പ് കുമ്പള റോഡരികിലൂടെ നടന്നു പോകവേ പിന്നിൽ നിന്നെത്തിയ കെ എൽ 14 ടി 564 നമ്പർ ബുള്ളെറ്റ് ഇടിക്കുകയായിരുന്നു. ഇടതു കാലിന്റെ എല്ലൊടിഞ്ഞ നിലയിൽ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

accident, injured, housewife, naikapp,