കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്


ബന്തിയോട് • കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ബന്തിയോട് പച്ചമ്പള ടൗണിനടുത്താണ് അപകടം. ഉപ്പള സ്വദേശി ജംഷീർ, യാത്രക്കാരനായ മറ്റൊരാൾക്കും അപടകത്തിൽ പരിക്കേറ്റു. ഇവരെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. അപകടത്തെതുടർന്ന് ഇരു വാഹനങ്ങളും തകർന്നു.

accident, injured, banthiyod,