കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരം


കുമ്പള • കുമ്പള നായിക്കാപ്പിനടുത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടർ ഓടിച്ചിരുന്ന രത്നാകര (45) നാണ് പരിക്കേറ്റത്. ഇയാളെ കുമ്പള ജില്ല സഹകരണാശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരത്തേക്ക് മാറ്റി.

kumbla, accident, injured, nayikapp,