കാറിടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്


കുമ്പള • തൊണ്ണൂറ്റിയാറ് വയസുകാരിക്ക് കാറിടിച്ച് പരിക്ക്. കുമ്പള കുന്നിൽ പുര തറവാടു വീട്ടിലെ ദേവകിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച ഉച്ചയോടെ കുമ്പള ടൗണിൽ വച്ചാണ് അപകടം. കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് ചെങ്കളയിലെ ഇ കെ. നായനാർ മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. 

accident, injured, kumbla, 96 years, old, woman,