ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു


നീർച്ചാൽ • നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ച സഹോദരിയുടെ മകന് പരിക്കേറ്റു. മാന്യയിലെ ഓട്ടോ ഡ്രൈവർ എവിഞ്ച ഹൗസിൽ മൊയ്തീന്‍കുട്ടി-നഫീസ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ്മാന്‍(28) ആണ് മരിച്ചത്. സഹോദരീ പുത്രൻ ഷെരീഫി(20)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ നീര്‍ച്ചാലിലാണ് അപകടമുണ്ടായത്.

കുമ്പളയില്‍ നിന്ന് നീര്‍ച്ചാലിലേക്ക് ബൈക്കിൽ വരികയായിരുന്നു ഇരുവരും. സഹോദരിയുടെ മകന്‍ ഷെരീഫ് ആയിരുന്നു ബൈക്ക് ഓടിച്ചത്. ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഹസൈനാര്‍, അബ്ദുല്ല, സിദ്ദീഖ്, മറിയം, ബീഫാത്തിമ, ആയിശ, മൈമൂന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ അശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

accident, kumbla, neerchal, kasaragod,