അടുത്ത 48 മണിക്കൂറിനുള്ളിൽ കടലിൽ കൂറ്റൻ തിരമാലകൾക്ക് സാധ്യത;പൊലീസ് വാഹനത്തിൽ അനൗൺസ്മെന്റ് നടത്തി

കുമ്പള (www.kumblavartha.com 09.12.2017): അടുത്ത നാൽപത്തിയെട്ട് മണിക്കൂറിൽ കടലിൽ കൂറ്റൻ തിരമാലകൾ രൂപപ്പെടാനും അത് തീരത്ത് അടിച്ചു വീശാനും സാധ്യതയുള്ളതായി മുന്നറിയിപ്പ്. കാലാവസ്ഥ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസ് തീരദേശ പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകി.
കാസർകോട് ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ശനിയാഴ്ച വൈകുന്നേരം കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ കൊപ്പളം, കോയിപ്പാടി കടപ്പുറം, പെർവാഡ്, ആരിക്കാടി, ഷിറിയ തുടങ്ങിയ തീരദേശ പ്രദേശങ്ങളിൽ കുമ്പള എസ് ഐ ബാബു തോമസിന്റെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ തീരദേശ നിവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഓഖിയുടെ ദുരിതങ്ങൾ മാറും മുമ്പേ മറ്റൊരു ദുരന്തമുന്നറിയിപ്പ് തീരദേശ നിവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
keywords: sea, tides, warning, kasaragod, news,