കുമ്പളയിൽ നിന്ന്‌ രാത്രി പുറപ്പെട്ട വരൻ മൊഗ്രാലിലെത്തിയത് രാവിലെ 7 മണിക്ക്

കുമ്പള (www.kumblavartha.com 11.12.2017: പവിത്രമായ വിവാഹാഘോഷങ്ങളിലെ ആഭാസങ്ങളും, റാഗിങ്ങും തുടർക്കഥകളായി തുടരുമ്പോൾ ജമാഅത്ത് മഹല്ല് കമ്മിറ്റികളുടെ നിസ്സംഗത ഏറെ പ്രതിഷേധത്തിന് കാരണമാവുന്നു. 
ഇസ്‌ലാമികാചാരങ്ങൾക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ് വിവാഹാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഘോഷയാത്രയായി ഒരു നിയന്ത്രണവുമില്ലാതെ വരനെ വധുവിന്റെ വീട്ടിലേക്ക് കൊണ്ട് വരുന്നതിനു പിറകെ രാത്രി വരനെ സുഹൃത്തുക്കൾ എന്ന പേരിൽ റാഗിങ്ങിന് വിധേയമാക്കുന്ന ചടങ്ങാണ് ഇപ്പോൾ ചർച്ചക്കും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുന്നത്. വിമർശനം ഉയരുന്നതാകട്ടെ ജമാഅത്ത് മഹല്ല് കമ്മിറ്റികൾക്ക് നേരെയും. 
രണ്ട് ദിവസം മുമ്പ് കുമ്പളയിൽ നിന്ന്‌ മൊഗ്രാലിലേക്ക് രാത്രി സുഹൃത്തുക്കളുടെ റാഗിങ്ങിന് വിധേയനായി വരൻ എത്തിയത് രാവിലെ 7 മണിക്കാണ്. ഇത് മൂലം വധുവിന്റെ വീട്ടുകാർ അനുഭവിച്ച കാത്തിരിപ്പും, വിഷമവും പറഞ്ഞറിയിക്കാൻ കഴിയാത്തത്ര വലുതായിരുന്നു. രാത്രിക്കായി ഉണ്ടാക്കി വെച്ച ഭക്ഷണ പലഹാരങ്ങൾ പോലും വധുവിന്റെ വീട്ടുകാർക്ക് കളയേണ്ടി വന്നു.

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here


ജില്ലയിൽ ഈ അടുത്ത കാലത്തായി വിവാഹാഘോഷങ്ങൾ സാമൂഹ്യസംഘർഷത്തിന്നു തന്നെ വഴി വെച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം അനാചാരങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കേണ്ട ജമാഅത്ത് കമ്മിറ്റികളുടെ നിസ്സംഗത ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. 
വിവാഹം പോലെയുള്ള പരിപാവന കർമ്മങ്ങളുടെ പേരിൽ ഉണ്ടാക്കുന്ന ആഭാസങ്ങളെ കർശനമായി നിയന്ത്രിക്കണമെന്ന ജമാഅത്തുകളുടെ ആവശ്യം ചെവിക്കൊള്ളാൻ യുവതലമുറ തയ്യാറാകാത്തതാണ് ഇത് തുടർക്കഥകളായി മാറുന്നതെന്നാണ് ആക്ഷേപം. 
ഇസ്ലാം പവിത്രമായി കാണുന്ന വിവാഹത്തെ ദൂർത്ത് കൊണ്ടും, അനാചാരങ്ങൾ കൊണ്ടും മലീമസമാക്കുന്നതിൽ നിന്ന്‌ വിട്ടുനിൽക്കാനും ഇതിന് വിവാഹ നിശ്ചയ സമയത്ത് തന്നെ ഇരുവീട്ടുകാരും തീരുമാനങ്ങളെടുക്കാനും തയ്യാറാകണമെന്ന ആവശ്യം ഇപ്പോൾ വീണ്ടും ശക്തമാവുകയാണ്. ഇതിനു ജമാഅത്ത് മഹല്ല് കമ്മിറ്റികൾ മുൻകൈ എടുക്കണമെന്നാണ് ആവശ്യം.
keywords : groom, late, wedding, night, news, kumbla,vartha,com