കുമ്പളയിൽ വിരണ്ട പോത്ത് നബിദിന റാലിയിൽ ഇടിച്ചു കയറി; നിരവധി പേർ കുത്തേറ്റ് ആശുപത്രിയിൽ


കുമ്പള (www.kumblavartha.com 01.12.2017): കുമ്പളയിൽ വിരണ്ട പോത്ത് നബിദിന റാലിയിൽ ഇടിച്ചു കയറി; നിരവധി പേർ കുത്തേറ്റ് ആശുപത്രിയിൽ. വെളളിയാഴ്ച രാവിലെ കുമ്പള പെർവാഡിലാണ് സംഭവം. എവിടെ നിന്നോ വിരണ്ടോടിയെത്തിയ പോത്താണ് പരാക്രമം കാട്ടിയത്. കുത്തേറ്റ ചിലരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും ഏതാനും പേരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിനിടെ മായിപ്പടിയിൽ വിരണ്ട പോത്തിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.തുണി അലക്കിക്കൊണ്ടിരിക്കെ വിരണ്ട് ഓടി വന്ന പോത്ത് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവത്രെ. മായിപ്പാടിയിലെ ശാഹിദ(34) ക്ക് ആണു കുത്തേറ്റത്. കുടൽ മാല പുറത്ത് ചാടിയ നിലയിൽ കാസർഗോഡ് കെയർ വെൽ ആശുപത്രി യിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ മംഗലാപുരത്തേക്ക് മാറ്റി. എന്നാൽ ഇരു സംഭവങ്ങളിലും ഒരേ പോത്ത് തന്നെയാണോ പരാക്രമം കാട്ടിയതെന്ന് വ്യക്തമല്ല.

Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്‌ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്‌സ് കുമ്പള. ഫോൺ : 9895436683 or Click here


പെർവാഡിൽ പരാക്രമം കാട്ടിയ പോത്ത് പിന്നീട് ആരിക്കാടി ഭാഗങ്ങളിലും ചിലരെ കുത്തിപ്പരിക്കേൽപിച്ചതായാണ് വിവരം. എന്നാൽ ഇടഞ്ഞ പോത്തിനെ പി കെ നഗറിൽ നാട്ടുകാർ പിടിച്ചു കെട്ടി. മൊഗ്രാൽ പുത്തൂർ ഭാഗത്തുള്ള ഏതോ ആളുടേതാണ് പോത്ത് എന്ന് പറയപ്പെടുന്നു.
പോത്ത് കയർപൊട്ടിച്ച് ഓടിയതായും പിന്നീട് ആരിക്കാടിയിൽ പിടിച്ച് കെട്ടിയതായുമുള്ള വിവരമല്ലാതെ മറ്റൊന്നും അറിയില്ലെന്ന് കുമ്പള പൊലീസ് അറിയിച്ചു.keywords : buffalo, rushed, into, the, rally, kumbla, kumblavartha-com