ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

മുണ്ട്യത്തടുക്ക(www.kumblavartha.com 06.12.2017):ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. കന്തലിലെ അബ്ബാസ്-റുഖിയ ദമ്പതികളുടെ മകൻ മിദ്ലാജ് (18) ആണ് മരണപ്പെട്ടത്. മിദ്ലാജ് സഞ്ചരിച്ച ബൈക്കിലേക്ക് എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മുണ്ട്യത്തടുക്ക ഗുണാജെയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


keywords: news. kumbala, vartha, kasaragod, accident, died, young, man,