അതിരാവിലെ കാസറഗോഡ് റെയിൽവേ സ്റ്റേഷനിലേക്ക് കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചു; ഫലം കണ്ടത് പെർവാഡ് സ്വദേശിയുടെ ഇടപെടൽ

കുമ്പള(www.kumblavartha.com 5.11.2017): രാവിലെ 6:10 ന് കാസറഗോഡ് നിന്ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രെസ്സിന് എത്തിച്ചേരാൻ പറ്റുന്ന തരത്തിൽ കെ.എസ്..ആർ.ടി.സി. ബസ്സ് സമയം ക്രമീകരിക്കുന്നു. മൊഗ്രാൽ പെർവാഡ് സ്വദേശി മുഹമ്മദ് നിസാറിന്റെ ഇടപെടലാണ് ഫലം കണ്ടത്.കെ.എസ്..ആർ.ടി.സി. ഡയറക്ടർ ടി.കെ. രാജൻ മുഹമ്മദ് നിസാർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നേരത്തെ പെർവാഡ് സ്റ്റോപ്പ് അനുവദിക്കാനും ഇദ്ദേഹം തന്നെയാണ് ഇടപെടൽ നടത്തിയത്. നിലവിൽ മംഗലാപുരത്ത് നിന്ന് 4:50 നാണ് ആദ്യത്തെ ബസ്സ് പുറപ്പെട്ടിരുന്നത്. തിങ്കളാഴ്ച മുതൽ 4:30 ന് പുറപ്പെടുമെന്ന് കെ.എസ്..ആർ.ടി.സി.ഡയറക്ടർ ടി.കെ. രാജൻ, കൺട്രോൾ ഇൻസ്‌പെക്ടർ ഗണേഷ് എന്നിവർ കുമ്പള വാർത്തയോട് പറഞ്ഞു. 6 മണിക്ക് കാസറഗോഡ് റെയിവേ സ്റ്റേഷനിൽ എത്തിച്ചേരും. മഞ്ചേശ്വരം , ഉപ്പള, കുമ്പള ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് ഈ തീരുമാനം അനുഗ്രഹമാകും. തദ്ദേശ സ്വയം ഭരണ വകുപ്പിൽ അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്നു മുഹമ്മദ് നിസാർ.


keywords: travel, parasuram, express, able, to, reach, the, station,